ഗുജറാത്തില്‍ രണ്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ കേസുകള്‍ 25 ആയി

ഗുജറാത്തിലെ ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി കണ്ടെത്തിയത്. ഇവരെ ഗുരു ഗോബിന്ദ് സിങ് ഗവണ്‍മെന്റ് ആശുപത്രിയിലെ പ്രത്യേക ഒമിക്രോണ്‍ വാര്‍ഡിലേക്ക് മാറ്റി.

Update: 2021-12-10 10:41 GMT

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് രണ്ടുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ച ഗുജറാത്ത് സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യാ സഹോദരനുമാണ് രോഗബാധ കണ്ടെത്തിയത്. ജാംനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഗുജറാത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 25 ആയി ഉയരുകയും ചെയ്തു. ഗുജറാത്തിലെ ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി കണ്ടെത്തിയത്. ഇവരെ ഗുരു ഗോബിന്ദ് സിങ് ഗവണ്‍മെന്റ് ആശുപത്രിയിലെ പ്രത്യേക ഒമിക്രോണ്‍ വാര്‍ഡിലേക്ക് മാറ്റി.

ഡിസംബര്‍ നാലിനാണ് സിംബാബ്‌വെയില്‍നിന്നും മടങ്ങിയെത്തിയ 72കാരന് ജീനോം സീക്വിന്‍സിങ്ങില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസം ഇയാള്‍ക്കൊപ്പം സിംബാബ്‌വെയില്‍നിന്നും വന്ന ഭാര്യയ്ക്കും ജാംനഗറില്‍ താമസിക്കുന്ന ഭാര്യാ സഹോദരനും കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ജീനോം സീക്വന്‍സിങ്ങിലാണ് ഇവര്‍ രണ്ടുപേര്‍ക്കും ഒമിക്രോണുണ്ടെന്ന് സ്ഥിരീകരിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇവര്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ സൊസൈറ്റിയെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടേക്കുള്ള സഞ്ചാരം നിയന്ത്രിക്കുകയും ചെയ്തിരുന്നു.

രാജസ്ഥാനിലെ ഒമിക്രോണ്‍ കേസുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരു സ്ത്രീക്ക് ഡല്‍ഹിയില്‍ കൊപോസിറ്റീവ് ആണെന്ന് കണ്ടെത്തി. അവരെ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റി. രാജസ്ഥാനില്‍ ഒമിക്രോണ്‍ ബാധിച്ചതായി കണ്ടെത്തിയ ഒമ്പത് പേരെയും രണ്ട് തവണ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചും കൊവിഡുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും വിശദമായ അവസലോകനം നടത്തി.

പാര്‍ലമെന്ററി പാനല്‍ ആരോഗ്യ സെക്രട്ടറി, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍, മന്ത്രാലയത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ രാം ഗോപാല്‍ യാദവ് അധ്യക്ഷനായ ആരോഗ്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ 'കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംസാരിച്ചു.

Tags:    

Similar News