ഈ വര്‍ഷം കുംഭമേളയ്‌ക്കെത്തിയത് 9.1 ദശലക്ഷം പേര്‍

Update: 2021-04-29 14:20 GMT

ഹരിദ്വാര്‍: ഈ വര്‍ഷത്തെ കുംഭമേളയ്‌ക്കെത്തിയത് 9.1 ദശക്ഷംപേരാണെന്ന് ഔദ്യോഗിക രേഖകള്‍. കൊവിഡിന്റെ പശ്ചാലത്തില്‍ നാല് മാസം നീണ്ടുനില്‍ക്കുന്ന കുംഭമേള ആഘോഷം ഇത്തവണ ഒരു മാസമായി ചുരിക്കുയിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് കുംഭമേള നടന്നത്.

ഔദ്യോഗികമായി മഹാകുഭ തുടങ്ങിയത് ഏപ്രില്‍ 1നാണ്. കുംഭമേളയുമാിയ ബന്ധപ്പെട്ട ആഘോഷങ്ങള്‍ വെള്ളിയാഴ്ചയോടെ അവസാനിക്കും. അതേസമയം കുംഭമേള നടക്കുന്ന പ്രദേശങ്ങളിലും പുറത്തും കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഓക്‌സിജന്റെയും മരുന്നിന്റെയും കിടക്കകളുടെയും ക്ഷാമം അനുഭവപ്പെടുന്നതിനിടിലാണ് ആഘോഷങ്ങള്‍ക്ക് വിരാമമാകുന്നത്.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള സാധാരണ ജനുവരിയിലാണ് ആരംഭിക്കുക. കുംഭമേളയോടനുബന്ധിച്ചുള്ള ആദ്യത്തെ ആചാരപരമായ സ്‌നാനം മകര സംക്രാന്തി ദിനമായ ജനുവരി 14നു നടന്നു. ആഘോഷങ്ങള്‍ ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കും. ഷാഹി സ്‌നാന്‍ എന്നറിയപ്പെടുന്ന വിശുദ്ധസ്‌നാനത്തോടെയാണ് ആചാരങ്ങള്‍ അവസാനിക്കുന്നത്.

കുംഭമേള ഫോഴ്‌സ് പുറത്തുവിട്ട കണക്കനുസരിച്ച് ഇത്തവണ 9.1 ദശലക്ഷം പേര്‍ കുംഭമേളയുടെ ഭാഗമായി. ജനുവരി 14- ഏപ്രില്‍ 27 വരെയുളള ദിവസങ്ങളില്‍ അവര്‍ ഹരിദ്വാറിലെത്തി ഗംഗാസ്‌നാനം നടത്തി. ഏപ്രില്‍ 12ന് അമാവസി നാളിലാണ് ഏറ്റവും വലിയ ആഘോഷം നടന്നത്. അന്ന് മാത്രം 3.5 ദശലക്ഷം പേര്‍ എത്തിച്ചേര്‍ന്നു. മാര്‍ച്ച് 11 മഹാശിവരാത്രി ദിനത്തില്‍ 3.2 ദശലക്ഷം പേരെത്തി. ഹരിദ്വാറിലെ മേഷ് സംക്രാന്തി ബൈശാഖിയില്‍ ഏപ്രില്‍ 14ന് 1.3 ദശലക്ഷം പേര്‍ എത്തിച്ചേര്‍ന്നു.

കഴിഞ്ഞ തവണ ഷാഹി സ്‌നാനത്തിന് എത്തിയവരേക്കാള്‍ കുറവ് പേരെ ഇത്തവണ എത്തിയുള്ളു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായിരുന്നു അത്. 25,000 പേരെ ഇത്തവണ എത്തിയുള്ളു.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കാത്തതിനെതിരേ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തുണ്ടായത്.

Tags:    

Similar News