95 രാജ്യങ്ങള്‍, 624 സിനിമകള്‍: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നാരംഭിക്കും

Update: 2021-11-20 04:35 GMT

പനാജി: 52ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടികയറും. 95 രാജ്യങ്ങളില്‍ നിന്ന് 624 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

കൊവിഡ് 19നു ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്രമേളയാണ് ഇത്.

ഗോവ സംസ്ഥാന സര്‍ക്കാരും ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സും സംയുക്തമായി വാര്‍ത്താപ്രക്ഷേപണ മന്ത്രാലത്തിന്റെ നേതൃത്വത്തിലാണ് മേള നടത്തുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്ത് സുരക്ഷാസംവിധാനമൊരുക്കിയായിരിക്കും സ്‌ക്രീനിങ് നടക്കുക.

ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രം ദിമാസ ഡയലക്റ്റിലുള്ള അമി ബറുവ സംവിധാനം ചെയ്ത സെംഖോര്‍ ആണ്. മൂന്ന് സ്‌പോര്‍ട്‌സ് സിനിമകളും ഇത്തവണ പ്രദര്‍ശനത്തിനുണ്ട്.

ദിലീപ് കുമര്‍, ബുധദേബ് ബട്ടാചാര്യ, സുമിത്ര ഭാവെ എന്നിവര്‍ക്ക് മേളയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

1952 ല്‍ ആരംംഭിച്ച അന്താരാഷ്ട്ര ചലച്ചിത്രമേള ഏഷ്യയിലെ ഏറ്റവും പഴയതും മികച്ചതുമായ മേളയാണ്.

ഇന്ന് തുടങ്ങുന്ന മേള നവംബര്‍ 28ന് അവസാനിക്കും.

Tags:    

Similar News