കണ്ണൂര്‍: ഇരിട്ടിയില്‍ പതിനേഴ് വയസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു. ഇരിട്ടി താലൂക്കാശുപത്രിയിലെ ശുചിമുറിയിലാണ് ഉളിക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി പ്രസവിച്ചത്. വയറുവേദനയ്ക്ക് ചികില്‍സ തേടിയാണ് കുട്ടി ഇവിടെ എത്തിയത്. ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോഴാണ് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.
പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് പ്രസവിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലിസ് അറിയിച്ചു.