
തൃശൂര്‍ : കുട്ടനെല്ലൂരിൽ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി, ഒലയാനിക്കല്‍ വീട്ടില്‍ അര്‍ജുന്‍ ലാലാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
മരിച്ച അര്‍ജുന്‍ ലാലും യുവതിയും തമ്മിൽ പരിചയത്തിലായിരുന്നു. എന്നാൽ ഒരു വർഷമായി അകൽച്ചയിലായിരുന്ന യുവതിയുടെ ചിത്രം അർജുൻ ലാൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതോടെ യുവതിയും വീട്ടുകാരും അർജുൻ ലാലിനോട് ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു സമ്മതിക്കാതിരുന്ന യുവാവ്‍ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ്‍ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ വീടിനു പുറത്തുവെച്ച് പെട്രോള്‍ ദേഹത്ത് ഒഴിച്ച് സിറ്റൗട്ടില്‍ കയറി തീ കൊളുത്തുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലിസ് യുവാവിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യുവാവ് ചികിത്സയിലിരിക്കെ തന്നെ മരണപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)