എറണാകുളം കുറ്റിക്കാട്ടുകരയില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ജോലി കഴിഞ്ഞ് കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മിനി ലോറിയിടിക്കുകയായിരുന്നു
കൊച്ചി: എറണാകുളം ഏലൂര്‍ കുറ്റിക്കാട്ടുകരയില്‍ ബൈക്കില്‍ മിനിലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇടുക്കി സ്വദേശിയായ രാഹുല്‍ രാജ്(22), കോഴിക്കോട് സ്വദേശി ആദിഷ് (21)എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. ജോലി കഴിഞ്ഞ് കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മിനി ലോറിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ലോറിയുടെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.