പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുന്നതിനുള്ള നീക്കം റവന്യൂ വകുപ്പ് തടഞ്ഞു. നാല് ഏക്കറില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇളവ് വേണമെന്ന് ആവശിപ്പെട്ടുകൊണ്ട് ഭൂമി തരം മാറ്റത്തിന് ഒയാസിസ് നല്‍കിയ അപേക്ഷ പാലക്കാട് ആര്‍ഡിഒ തള്ളുകയായിരുന്നു.
പാലക്കാട് സിപിഐ പ്രാദേശിക നേതൃത്വത്തില്‍നിന്നും ബ്രൂവറിയില്‍ എതിര്‍പ്പ് തുടരുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ നടപടി. പ്രതിപക്ഷത്തു നിന്നും ബ്രൂവറിക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.