കടുവ ചത്തതില്‍ സന്തോഷം, ഇനിയാര്‍ക്കും ഈ അവസ്ഥ ഉണ്ടാവരുത്; രാധയുടെ കുടുംബം

മാധ്യങ്ങള്‍ വിഷയം ഏറ്റെടുത്തതോടെയാണ് ഇതിന്റെ ഗൗരവം പുറത്തു വന്നതെന്നും അതില്‍ തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും നാട്ടുകാര്‍ പ്രതികരിച്ചു

Update: 2025-01-27 05:52 GMT
കടുവ ചത്തതില്‍ സന്തോഷം, ഇനിയാര്‍ക്കും ഈ അവസ്ഥ ഉണ്ടാവരുത്; രാധയുടെ കുടുംബം

മാനന്തവാടി: നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതില്‍ സന്തോഷമെന്ന് പഞ്ചാരക്കൊല്ലി നിവാസികള്‍. കടുവ ചത്തു എന്നത് വലിയ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണെന്നും എങ്കിലും ഇത്തരം ദുരനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാവരുതെന്നും കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. മാധ്യങ്ങള്‍ വിഷയം ഏറ്റെടുത്തതോടെയാണ് ഇതിന്റെ ഗൗരവം പുറത്തു വന്നതെന്നും അതില്‍ തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

ദൗത്യസേനയ്ക്കും വനപാലകര്‍ക്കും പോലിസിനും വനമന്ത്രിയടക്കമുള്ള എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ദൗത്തിനു വേണ്ടി കൂടെ നിന്ന എല്ലാ ആളുകളോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News