അനര്‍ഹരുടെ പ്രമാണ ഗവേഷണങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് എ നജീബ് മൗലവി

Update: 2022-02-12 14:58 GMT

കോട്ടക്കല്‍: ഇസ് ലാമിക പ്രമാണങ്ങളായ ഖുര്‍ആന്‍, പ്രവാചകരുടെ സുന്നത്ത്, പണ്ഡിത ഏകോപനം ഇജ്മാഅ്, താരതമ്യ വിധി കണ്ടെത്തുന്ന ഖിയാസ് എന്നിവ പ്രതിഭാധനന്‍മാരായ ഗവേഷകന്മാര്‍ മാത്രം കൈകാര്യം ചെയ്യേണ്ട പ്രമാണങ്ങളാണെന്നും അര്‍ഹരല്ലാത്തവര്‍ ഇവ കൈകാര്യം ചെയ്യുന്നതാണ് സമുദായത്തില്‍ വിവാദങ്ങള്‍ക്കു വഴിവെയ്ക്കുന്നതെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി എ നജീബ് മൗലവി അഭിപ്രായപ്പെട്ടു. ദാറുസ്സുന്ന ഇസ് ലാമിക കേന്ദ്രം രജത ജൂബിലിയുടെ ഭാഗമായി കോട്ടക്കല്‍ വ്യാപാര ഭവനില്‍ നടന്ന പ്രമാണ സെമിനാര്‍ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ദാറുസ്സുന്ന പ്രിന്‍സിപ്പാള്‍ മൗലാനാ എ നജീബ് മൗലവി അധ്യക്ഷത വഹിച്ചു.

എ വി മുഹ് യുദ്ദീന്‍ മന്നാനി (ഖുര്‍ആന്‍) യു ജഅ്ഫറലി മുഈനി (സുന്നത്ത്) ജലീല്‍ വഹബി മൂന്നിയൂര്‍ (ഇജ്മാഅ്) സദഖത്തുല്ല മുഈനി ഇരിവേറ്റി (ഖിയാസ്) വിഷയം അവതരിപ്പിച്ചു.

സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍, അലി ഹസന്‍ ബാഖവി, അലി അക്ബര്‍ മൗലവി, സദഖത്തുല്ല മൗലവി കാടാമ്പുഴ , ഇ.പി അശ്‌റഫ് ബാഖവി, ഇ.കെ അബ്ദുറശീദ് മുഈനി, കെ.കെ. മൊയ്തീന്‍ കുട്ടി വഹബി സംസാരിച്ചു. 

Tags:    

Similar News