സലാലയില്‍ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു

Update: 2022-09-04 07:06 GMT

സലാല: ദുബയില്‍നിന്ന് സലാലയിലേക്കുള്ള യാത്രാമധ്യേ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നീര്‍ക്കുന്നം വണ്ടാനം സ്വദേശി വാളംപറമ്പില്‍ ഷിയാസ് ഉസ്മാന്‍(34) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. തുംറൈത്തിനും സലാലക്കും ഇടയില്‍ ജബലിലായിരുന്നു അപകടം.

കൂടയുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ സുരക്ഷിതരാണ്. ഭാര്യ തസ്‌നിം, മക്കള്‍ ഹൈഫ(4) ഹാദി(1).

മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്.

Similar News