പുല്‍പ്പള്ളിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി ഷെഡ് പുത്തന്‍പുരക്കല്‍ രമേശ്, വിജി ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്. 14 വയസ്സായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
പുല്‍പ്പള്ളി ആരോഗ്യകേന്ദ്രത്തിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ ദേവാനന്ദന്‍.