വെണ്ണൂരില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

Update: 2022-03-02 17:01 GMT

മാള: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. മാള വെണ്ണൂര്‍ സ്വദേശി ഐക്കരപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ മകള്‍ ദിയ(16) ആണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ ദിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വീട്ടില്‍ വഴക്കിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമം നടത്തിയത്. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. പൊള്ളലേറ്റ ദിയയെ ആദ്യം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ മെഡിക്കല്‍ കോളേജിലേക്കും എത്തിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു മരണം സംഭവിച്ചത്. മേലഡൂര്‍ സര്‍ക്കാര്‍ സമിതി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. 

Tags:    

Similar News