വയനാട്ടില്‍ ആളെ കൊന്ന കടുവയെ വെടി വച്ചു കൊല്ലും, ഉത്തരവ്

Update: 2025-01-24 09:21 GMT
വയനാട്ടില്‍ ആളെ കൊന്ന കടുവയെ വെടി വച്ചു കൊല്ലും, ഉത്തരവ്

വയനാട്: വയനാട്ടില്‍ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ വെടി വച്ചു കൊല്ലാന്‍ വനം വകുപ്പിന്റെ ഉത്തരവ്. കടുവ കാട് കയറിയിട്ടില്ലെന്നാണ് നിഗമനം. കടുവ കൊന്ന രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ഒ ആര്‍ കേളു അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

രാധയെന്ന സ്ത്രീയാണ് മരിച്ചത്. മാനന്തവാടി പഞ്ചാരിക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്താണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. താല്‍ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ. മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ്. തണ്ടര്‍ബോള്‍ട്ട് സംഘമാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.

Tags:    

Similar News