കണ്ണൂര്‍: ഇരിട്ടി ആറളം ഫാമില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഒന്‍പതാം ബ്ലോക്കില്‍ വളയംചാല്‍ പൂക്കുണ്ട് കോളനിയിലെ വാസു(37)വാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി അയല്‍വീട്ടില്‍നിന്ന് തിരികെ വരുന്നതിനടയിലാണ് കാട്ടാന ഓടിച്ചിട്ട് ചവിട്ടിക്കൊന്നത്.
പേരാവൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.