ഗോവയില്‍ തൃണമൂലുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി

Update: 2021-12-12 15:06 GMT

പനാജി: ഗോവയില്‍ 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി.

ആം ആദ്മി പാര്‍ട്ടി തൃണമൂലുമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുരെ സഖ്യമുണ്ടാക്കിയിട്ടില്ല. സംസ്ഥാനത്ത് പുതിയൊരു ബദല്‍ കൊണ്ടുവരാനാണ് ആലോചന- പാര്‍ട്ടിയുടെ വര്‍ത്താകുറിപ്പില്‍ പറയുന്നു.

എല്ലാ ഉത്തരവാദിത്തോടും കൂടി പറയുന്നു, തൃണമൂലുമായി സഖ്യമില്ല. അതുകൊണ്ടുതന്നെ ചര്‍ച്ചയുടെയും കാര്യമില്ല. മറ്റൊരു ബദലുമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പദ്ധതി. അഴിമതിക്കാരല്ലാത്ത, സ്ഥാനാര്‍ത്ഥികളെയാണ് മല്‍സരിപ്പിക്കുക- എഎപി നേതാവ് അതിഷി പറഞ്ഞു.

തൃണമൂലുമായി ഒരു സഖ്യസാധ്യത കാണുന്നുണ്ടെന്ന ബംഗാളി മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റിനു മറുപടിയായാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷിയുടെ ട്വീറ്റ്.

സംസ്ഥാനത്ത് നാടകീയ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് അവര്‍ പറഞ്ഞു. ഏതെങ്കിലും ഒരു നേതാവ് മറ്റൊരു സഖ്യത്തിലേ പോകുന്നു, മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നു. ഒന്നുചേര്‍ന്നിരുന്ന രണ്ട് പാര്‍ട്ടികള്‍ രണ്ടാവുന്നു. പിന്നെ ഒന്നാവുന്നു. സംസ്ഥാനത്തെ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പ്രതികരിച്ചു. 

Tags:    

Similar News