ആം ആദ്മി പാര്‍ട്ടി മഹാരാഷ്ട്രയില്‍ മല്‍സരിക്കില്ല

Update: 2019-04-04 06:36 GMT

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മഹാരാഷ്ട്രയില്‍ മല്‍സരിക്കില്ല. എഎപി മഹാരാഷ്ട്രാ സംസ്ഥാന സ്‌റ്റേറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റിയും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയുമാണ് തീരുമാനമെടുത്തത്. അതേസമയം, 2014ല്‍ ബിജെപിയുടെ വിജയം ഹിറ്റ്‌ലര്‍ ഭരണത്തെ കൊണ്ടുവരുകയും സംഘപരിവാര്‍ വെറുപ്പിന്നെ ഒരു ആയുധമായി വികസിപ്പിച്ചെടുക്കുകയും ചെയ്തുവെന്ന് എഎപി നേതാവ് സുധീര്‍ സാവന്ത് പറഞ്ഞു. മാത്രവുമല്ല പശു സംരക്ഷണത്തിന്റെ പേരില്‍ നിരപരാധികളായ ആളുകളെ ആക്രമിക്കുകയും ഇതിലൂടെ രാഷട്രീയ വിഭജനം സൃഷ്ടിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം ബിജെപി സര്‍ക്കാര്‍ നശിപ്പിച്ചു. ആസൂത്രണബോര്‍ഡിനെ ഇല്ലാതാക്കി, റിസര്‍വ് ബാങ്കിലും സിബിഐയിലും സുപ്രിം കോടതിയിലും നുഴഞ്ഞുകയറി, ഇപ്പോള്‍ സൈന്യത്തില്‍വരെ എത്തിനില്‍ക്കുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Similar News