കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ അസീസ് ഹമൂദ് അല്‍ ഷായ അന്തരിച്ചു

കുവൈത്ത് റെഡ് ക്രസന്റ് സ്ഥാപകരില്‍ ഒരാളായ അദ്ദേഹം മലയാളികള്‍ അടക്കം ആയിരക്കണക്കിനു പേര്‍ ജോലി ചെയ്യുന്ന അല്‍ ഷായ ഗ്രൂപ്പ് കമ്പനിയുടെയും സ്ഥാപകനാണ്

Update: 2020-12-04 15:24 GMT
കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മുന്‍നിരക്കാരനുമായ അബ്ദുല്‍ അസീസ് ഹമൂദ് അല്‍ ഷായ അന്തരിച്ചു. 94 വയസായിരുന്നു. ഇന്ന് കാലത്ത് കുവൈത്തില്‍ വെച്ചായിരുന്നു അന്ത്യം.


കുവൈത്ത് റെഡ് ക്രസന്റ് സ്ഥാപകരില്‍ ഒരാളായ അദ്ദേഹം മലയാളികള്‍ അടക്കം ആയിരക്കണക്കിനു പേര്‍ ജോലി ചെയ്യുന്ന അല്‍ ഷായ ഗ്രൂപ്പ് കമ്പനിയുടെയും സ്ഥാപകനാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തന്റെ അമ്മാവനോടൊപ്പം അവിടെ തുടര്‍ന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ദുരിതം അനുഭവിക്കുന്ന കുവൈത്തികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതില്‍ നേതൃത്വം വഹിച്ചു.നിരവധി തവണ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്ന അല്‍ ഷായ, 1964 കാലത്ത് രാജ്യത്തിന്റെ ജല വൈദ്യുതി മന്ത്രിയായും സേവനം അനുഷ്ടിച്ചു.ഇന്ത്യക്കാരുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.




Tags:    

Similar News