അഭിമന്യു കേസിലെ രേഖകള്‍ കാണാതായ സംഭവം; മുഴുവൻ രേഖകളുടെയും പകര്‍പ്പ് ഇന്ന് ഹാജരാക്കുമെന്ന് പ്രോസിക്യൂഷൻ

Update: 2024-03-18 07:08 GMT

കൊച്ചി: അഭിമന്യു കേസിലെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായ സംഭവത്തില്‍ രേഖകളുടെ പകര്‍പ്പ് ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍. മുഴുവന്‍ രേഖയുടെയും പകര്‍പ്പ് ഇന്ന് വീണ്ടും ഹാജരാക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 11 രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കുക. വിചാരണയെ ഇത് സ്വാധീനിക്കില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.രേഖ കാണാതായ സംഭവത്തില്‍ കോടതിയാണ് ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന് യാതൊരു ആശങ്കയും ഇല്ലെന്ന് ജി മോഹന്‍രാജ് പറഞ്ഞു.

2018 ജൂണ്‍ 1 നാണ് മഹാരാജസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യു കൊല്ലപ്പെട്ടത്. കോടതിയില്‍ നിന്നും രേഖകള്‍ കാണാതായതില്‍ അന്വേഷണം വേണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് ആവശ്യപ്പെട്ടിരുന്നു.കുറ്റപത്രമടക്കം നഷ്ടപ്പെട്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ ഹൈക്കോടതിയുടെ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ കാണാതായത് പരിശോധിക്കുമെന്ന് നിയമന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു.


Tags:    

Similar News