ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,92,581 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതുവരെ പത്ത് ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുളളതെന്ന് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്‌സിന്‍ കുത്തിവയ്പ് നിരീക്ഷിക്കുന്ന കൊവിന്‍ സോഫ്റ്റ് വെയറില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചു.
വൈകീട്ട് 6 മണിവരെ 27 സംസ്ഥാനങ്ങളില്‍ കൊവിഡ് കുത്തിവയ്‌പ്പെടുത്തിരുന്നു. 1,92,581 പേര്‍ക്കാണ് കൊവിഡ് കുത്തിവച്ചതെന്ന് 'കൊവിന്‍' രേഖകള്‍ പറയുന്നു.
ജനുവരി 21 വൈകീട്ട് 6 മണി വരെ 9,99,065 പേര്‍ക്കാണ് കുത്തിവയ്പ് നല്‍കിയത്.
രാജ്യത്താകമാനം 18,159 സെഷനുകളിലായാണ് ഇത്രയും പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം അഡി. സെക്രട്ടറി മനോഹര്‍ അഗ്നാനി പറഞ്ഞു.
ഇന്ന് ആരെയും വാക്‌സിന്‍ സ്വീകരിച്ചതിന്റെ പേരില്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.