മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനക്ക് എത്തിച്ച പ്രതികള്‍ പോലിസിനെ വെട്ടിച്ച് കടന്നു
വാഴക്കാട് പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ എടവണ്ണപ്പാറ ഓമാനൂര്‍ സ്വദേശി മെഹബൂബ്(22), കോഴിക്കോട് കല്ലായി സ്വദേശി റംഷാദ്(19) എന്നിവരാണ് രക്ഷപ്പെട്ടത് .
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനക്ക് കൊണ്ടുവന്ന പ്രതികള്‍ രക്ഷപ്പെട്ടു. വാഴക്കാട് പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ എടവണ്ണപ്പാറ ഓമാനൂര്‍ സ്വദേശി മെഹബൂബ്(22), കോഴിക്കോട് കല്ലായി സ്വദേശി റംഷാദ്(19) എന്നിവരാണ് രക്ഷപ്പെട്ടത് .
ഇന്നലെ രാത്രിയാണ് സംഭവം. ഇപ്പോള്‍ ജയില്‍ ഡിഐജി ഋഷിരാജ് സിങ്ങിന്റെ പ്രത്യേക ഉത്തരവ് പ്രകാരം കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയിട്ടേ റിമാന്റ് പ്രതികളെ ജയിലില്‍ പ്രവേശിപ്പിക്കൂ. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതികളെ മഞ്ചേരി ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം പ്രതികളെ മഞ്ചേരി മെഡിക്കല്‍ കോളജിലെ സ്പെഷ്യല്‍ സബ്ജയിലില്‍ പ്രവേശിപ്പിച്ച ശേഷം കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമെ മറ്റ് ജയിലുകളിലേക്ക് മാറ്റൂ. ഇവിടെ വെച്ചാണ് പ്രതികള്‍ ചാടിപ്പോയത്. പോലിസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.