മോദി ഇനി മല്‍സരിക്കരുത്; രാജ്യത്തിന് നിങ്ങളെ ആവശ്യമില്ല- നടി രോഹിണി
രാഹുല്‍ ഗാന്ധിയെയും പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കിയ അവര്‍ ഇനി ഇന്ത്യയില്‍ സ്ഥാനംനേടുന്ന നേതാവ് രാഹുലാണെന്നും പറഞ്ഞു.
ചെന്നൈ: നരേന്ദ്രമോദിയെ പോലെയൊരു ഫാസിസ്റ്റ് ഭരണാധികാരിയെ രാജ്യത്തിനാവശ്യമില്ലെന്ന് നടി രോഹിണി. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ തന്റെ രാഷ്ട്രീയം വെളിപ്പെടുത്തിയത്. മോദിയോട് താങ്കള്‍ക്കെന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് 'മോദി ഇനി മല്‍സരിക്കരുതെന്നും രാജ്യത്തിന് നിങ്ങളെ ആവശ്യമില്ലെന്നുമാണ് അവര്‍ പറഞ്ഞത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്ത്യയില്‍ വിദ്വേഷം വളര്‍ത്താനെ പ്രധാനമന്ത്രി ശ്രമിച്ചുള്ളു. ജനങ്ങള്‍ വളരെയധികം സഹിച്ചു. ഹിന്ദുത്വ നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കിയ അവര്‍ ഇനി ഇന്ത്യയില്‍ സ്ഥാനംനേടുന്ന നേതാവ് രാഹുലാണെന്നും പറഞ്ഞു. സമൂഹത്തിന് നല്ലത് ചെയ്യാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് രാഷ്ട്രീയപ്രവേശത്തിനുള്ള ചോദ്യത്തോട് അവര്‍ പ്രതികരിച്ചത്. മലയാളത്തിലും തമിഴിലും 130ലധികം സിനിമകളില്‍ നായികയായ രോഹിണി പ്രശസ്തനടന്‍ രഘുവരന്റെ ഭാര്യയാണ്. ബ്ലോക്ബസ്റ്റര്‍ ചലച്ചിത്രമായ ബാഹുബലിയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.