അറക്കല്‍ രാജകുടുംബത്തിന്റെ നാല്‍പ്പതാമത് സുല്‍ത്താനായി ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ സ്ഥാനമേറ്റു

ആദിരാജ ബീകുഞ്ഞിബിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പദവി ഏറ്റെടുത്തത്

Update: 2021-12-03 05:39 GMT

കണ്ണൂര്‍:ആദിരാജ മറിയുമ്മ എന്ന ബീകുഞ്ഞിബിയുടെ നിര്യാണത്തെ തുടര്‍ന്ന് അറക്കല്‍ രാജ കുടുംബത്തിന്റെ നാല്‍പ്പതാമത് സുല്‍ത്താനായി ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ സ്ഥാനമേറ്റെടുത്തു.പരമ്പരാഗത രീതി അനുസരിച്ച് കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായതിനാലാണ് ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ സുല്‍ത്താന്‍ പദവി ഏറ്റെടുത്തത്.

അന്തരിച്ച ബീവിയുടെ മകന്‍ അബ്ദുല്‍ ഷുക്കൂര്‍ ആദിരാജ, രാജ കുടുംബത്തിന്റെ അധികാര ചിഹ്നമായ വാള്‍ പുതുതായി സ്ഥാനമേറ്റെടുക്കുന്ന ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മക്ക് കൈമാറി. രാജ കുടുംബത്തിന്റെ ചിഹ്നങ്ങളും അംശവടികളും പടവാളുമേന്തി പട്ടക്കാര്‍ സുല്‍ത്താന് അകമ്പടി സേവിച്ചു. എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ വി സുമേഷ്, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ഡെപ്യുട്ടി മേയര്‍ ഷബീന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News