എഡിഎം നവീന്‍ ബാബുവിന്റെ മരണം;പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

ദിവ്യയെ വൈദ്യ പരിശോധനക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചു

Update: 2024-10-29 13:06 GMT
എഡിഎം നവീന്‍ ബാബുവിന്റെ മരണം;പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ദിവ്യയെ വൈദ്യ പരിശോധനക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിയിലേക്കുള്ള പ്രധാന വഴിക്ക് പകരം ദിവ്യയെ എത്തിച്ചത് പിന്‍വശത്തെ ഗേറ്റ് വഴിയാണ്. വനിതാ ഉദ്യോഗസ്ഥര്‍ അടക്കം ആശുപത്രി പരിസരത്ത് തമ്പടിച്ചിട്ടുണ്ട്. ആശുപത്രിയ്ക്കുള്ളിലും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Tags:    

Similar News