ഭോപ്പാല്‍ വിഷവാതക ദുരന്തം: ശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കി തുടങ്ങി

Update: 2025-01-02 06:20 GMT

ഭോപ്പാല്‍: 4 പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ ഇനിയും അവശേഷിക്കുന്ന വിഷ മാലിന്യങ്ങള്‍ നീക്കി തുടങ്ങി. ആംബുലന്‍സ്, പോലിസ് വാഹനങ്ങള്‍, അഗ്‌നിശമന സേന എന്നിവയുടെ സഹായത്തോടെയാണ് വിഷ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.

40 വര്‍ഷം മുമ്പ് നടന്ന യൂണിയന്‍ കാര്‍ബൈഡ് ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ പന്ത്രണ്ട് കണ്ടെയ്‌നറുകള്‍ വഴി കനത്ത സുരക്ഷയിലാണ് ഭോപ്പാലില്‍ നിന്ന് പിതാംപൂരിലേക്ക് കയറ്റി അയക്കുന്നത്. ഓരോ കണ്ടെയ്നറും ഏകദേശം 30 ടണ്‍ മാലിന്യമാണ് കൊണ്ടുപോകുന്നത്. ഭോപ്പാലില്‍ നിന്നുള്ള അമ്പതോളം പോലിസ് ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്. ഭോപ്പാലിലെ ഉപേക്ഷിക്കപ്പെട്ട യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലാണ് 337 മെട്രിക് ടണ്‍ വിഷ മാലിന്യം സൂക്ഷിച്ചിരുന്നത്.

ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാലിന്യം നീക്കുന്നതെന്ന് പോലിസ് കമ്മീഷണര്‍ പറഞ്ഞു. മണിക്കൂറില്‍ 90 കി.ഗ്രാം വേഗതയില്‍, 337 ടണ്‍ മാലിന്യം നീക്കം ചെയ്യാന്‍ ഏകദേശം 153 ദിവസമെടുക്കും. വേഗത മണിക്കൂറില്‍ 270 കിലോഗ്രാം ആയി ഉയര്‍ത്തിയാല്‍ 51 ദിവസമെടുക്കും എന്നാണ് നിഗമനം.

മധ്യപ്രദേശിലെ ഏക അത്യാധുനിക സംസ്‌കരണ പ്ലാന്റാണ് പിതാംപൂരിലെ മാലിന്യ സംസ്‌കരണ പ്ലാന്റ്. ഭൂമിയില്‍ നിന്ന് 25 അടി ഉയരത്തില്‍ നിര്‍മിച്ച പ്രത്യേക തടി പ്ലാറ്റ്‌ഫോമിലാണ് മാലിന്യം കത്തിക്കുന്നത്. മീഥൈല്‍ ഐസോസയനേറ്റ് വാതകം, 5,000-ത്തിലധികം പേരുടെ ജീവനെടുത്ത ഭോപ്പാല്‍ വാതക ദുരന്തത്തിന് ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍മാര്‍ജന പ്രവര്‍ത്തനം.

യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ രാസകീടനാശിനി ഫാക്ടറിയില്‍നിന്നു മീതൈല്‍ ഐസോസയനേറ്റ് വിഷവാതകം ചോര്‍ന്നു ദുരന്തമുണ്ടായത് 1984 ഡിസംബര്‍ 23 തീയതികളിലായിരുന്നു. 5479 പേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. അഞ്ചു ലക്ഷത്തിലേറെപ്പേരായിരുന്നു ദുരിതമനുഭവിച്ചത്.

Tags:    

Similar News