പുതുവര്‍ഷ പ്രതിജ്ഞകള്‍ എങ്ങിനെ പാലിക്കാം?, നിര്‍ദ്ദേശങ്ങളുമായി വിദഗ്ദര്‍

പലരും പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത് പല ലക്ഷ്യങ്ങളോടെയും പുതിയ തീരുമാനങ്ങളെടുക്കും എന്നൊക്കെയുള്ള പ്രതിജ്ഞയോടെയുമൊക്കെയാണ്

Update: 2025-01-03 11:25 GMT

കോഴിക്കോട്: പലരും പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത് പല ലക്ഷ്യങ്ങളോടെയും പുതിയ തീരുമാനങ്ങളെടുക്കും എന്നൊക്കെയുള്ള പ്രതിജ്ഞയോടെയുമൊക്കെയാണ്. എന്നാല്‍ ഗവേഷകര്‍ പറയുന്നത് 88% പുതുവത്സര തീരുമാനങ്ങളും പരാജയപ്പെടുന്നുവെന്നാണ്. ബിഹേവിയറല്‍ ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും പറയുന്നതനുസരിച്ച് മിക്കവരും വിജയിക്കില്ലെന്ന് തിരിച്ചറിഞ്ഞിട്ടും തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുന്നു എന്നാണ്.

ആരോഗ്യ സംബന്ധിയായ തീരുമാനങ്ങള്‍ ലക്ഷ്യമിടുന്നവര്‍ക്ക്, നിരവധി ഓപ്ഷനുകള്‍ വിദഗ്ദര്‍ മുന്നോട്ട് വക്കുന്നു. പുകവലി നിര്‍ത്തുന്നതിന്, പരിസ്ഥിതി ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. ഉപയോക്താക്കളുമായി കഴിയുന്നത്ര അകന്നു നില്‍ക്കുക, രണ്ടാഴ്ചത്തേക്ക് ദിവസവും ധാരാളം വെള്ളം കുടിക്കുക, കുറച്ച് വ്യായാമം ചെയ്യുക, യഥാര്‍ത്ഥത്തില്‍ റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ പഠിക്കാന്‍ ശ്രമിക്കുക. യോഗയോ ധ്യാനമോ തിരഞ്ഞടുക്കാം തുടങ്ങിയ പുകവലി നിര്‍ത്താനുള്ള ടിപ്‌സുകള്‍ യുഎസ്സിയിലെ കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസറായ സ്റ്റീവന്‍ സുസ്മാന്‍ നിര്‍ദ്ദേശിക്കുന്നു.

ഫിറ്റ്‌നസ് ലക്ഷ്യങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോള്‍, ആസ്വാദ്യകരമായ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്താമെന്ന് വിദഗ്ദര്‍ പറയുന്നു.

റിട്ടയര്‍മെന്റ് സേവിംഗ്‌സ് പോലുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക്, മനഃശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുപ്പതോ നാല്‍പ്പതോ വര്‍ഷത്തിനുള്ളില്‍ എല്ലാം ശരിയാകും എന്ന് സങ്കല്‍പ്പിക്കുന്നതിനുപകരം, എങ്ങനെ ഈ ആഴ്ച കൂടുതല്‍ സന്തോഷവാനായിരിക്കാന്‍ എന്തു നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സ്വയം ചോദിക്കുക എന്നതാണ് യുക്തിയെന്ന് യുഎസ്സിയിലെ ഡീന്‍സ് പ്രൊഫസറായ ഡാഫ്ന ഒയ്സെര്‍മാന്‍ പറയുന്നു.

പുതുവല്‍സര പ്രതിജ്ഞകള്‍ക്ക് 4,000 വര്‍ഷത്തിലേറെ പഴക്കമുണ്ട്. റോമന്‍ കാലങ്ങളില്‍ പൗരന്മാര്‍ തുടക്കത്തിന്റെയും അവസാനത്തിന്റെയും ദേവനായ ജാനസിന് വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒന്നായിരുന്നു ഇത്. എന്തൊക്കെയായാലും തീരുമാനങ്ങളെടുക്കുന്നതില്‍ ആസൂത്രണത്തിന്റെയും പിന്തുണയുടെയും പ്രാധാന്യം വിദഗ്ധര്‍ ഊന്നിപ്പറയുന്നു.

Tags:    

Similar News