അഫ്‌സല്‍ ഗുരു വാര്‍ഷികം: മൂന്നു ജെകെഎല്‍എഫ് നേതാക്കള്‍ അറസ്റ്റില്‍
നൂര്‍ മുഹമ്മദ് കല്‍വാല്‍, ഷൗക്കത്ത് ഭക്ഷി, മുഹമ്മദ് സലീം നനാജി എന്നിവരെയാണ് യഥാക്രമം ഇലാഹി ബാഗ്, ബെമിന, നദിപോറ എന്നിവിടങ്ങളില്‍ നിന്നു കസ്റ്റഡിയിലെടുത്തതെന്ന് സംഘടനാ വക്താവ് അറിയിച്ചു.
ശ്രീനഗര്‍: തങ്ങളുടെ മൂന്നു നേതാക്കളെ സ്വവസതികളില്‍നിന്നു പോലിസ് കസ്റ്റഡിയിലെടുത്തതായി ജമ്മു കശ്മീര്‍ വിമോചന മുന്നണി (ജെകെഎല്‍എഫ്).
നൂര്‍ മുഹമ്മദ് കല്‍വാല്‍, ഷൗക്കത്ത് ഭക്ഷി, മുഹമ്മദ് സലീം നനാജി എന്നിവരെയാണ് യഥാക്രമം ഇലാഹി ബാഗ്, ബെമിന, നദിപോറ എന്നിവിടങ്ങളില്‍ നിന്നു കസ്റ്റഡിയിലെടുത്തതെന്ന് സംഘടനാ വക്താവ് അറിയിച്ചു. അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പ്രതിഷേധ പരിപാടി നടത്താനിരിക്കെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും വക്താവ് വ്യക്തമാക്കി.
അതേസമയം, അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനത്തില്‍ കശ്മീര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് മേഖലയിലെ ജനജീവിതം സ്തംഭിപ്പിച്ചു.