ഇത് മൂന്നാം ഊഴം; ആനാവൂര്‍ നാഗപ്പന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് നിലവില്‍ ആനാവൂര്‍ നാഗപ്പന്‍
തിരുവനന്തപുരം: ആനാവൂര്‍ നാഗപ്പനെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. പാറശാലയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ആനാവൂരിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. മൂന്നാം തവണയാണ് നാഗപ്പന്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് നിലവില്‍ ആനാവൂര്‍ നാഗപ്പന്‍.
2016ലാണ് ആനാവൂര്‍ നാഗപ്പന്‍ ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് 2016ലാണ് ആദ്യമായി നാഗപ്പന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. പിന്നീട് 2018ലും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ആനാവൂര്‍ നാഗപ്പന്‍.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തിരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 9 പേര്‍ പുതുമുഖങ്ങളാണ്. പ്രമോഷ്, ഷിജുഖാന്‍, വി അമ്പിളി, ശൈലജബീഗം, പ്രീജ, ഡി കെ ശശി, ആര്‍ ജയദേവന്‍, വിനീഷ്, എസ് പി ദീപക് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍. അഞ്ച് പേര്‍ വനിതകളാണ്. എസ് പുഷ്പലത, എം ജി മീനാംബിക, വി അമ്പിളി, ശൈലജ ബീഗം, പ്രീജ എന്നിവരാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍.
ജില്ലാ കമ്മിറ്റി അംഗങ്ങള്‍
ആനാവൂര്‍ നാഗപ്പന്‍, സി ജയന്‍ബാബു, സി അജയകുമാര്‍, ബി പി മുരളി, എന്‍ രതീന്ദ്രന്‍, ആര്‍ രാമു, കെ സി വിക്രമന്‍, പുത്തന്‍കട വിജയന്‍, വി കെ മധു, ഇ ജി മോഹനന്‍, എസ് എസ് രാജലാല്‍, ബി സത്യന്‍, കരമന ഹരി, പി രാജേന്ദ്രകുമാര്‍, എം എം ബഷീര്‍, സി കെ ഹരീന്ദ്രന്‍, വി ജയപ്രകാശ്, കെ എസ് സുനില്‍ കുമാര്‍, ഡി കെ മുരളി, ഐ ബി സതീഷ്, മടവൂര്‍ അനില്‍, അഡ്വ. എ എ റഷീദ്, എസ് പുഷ്പലത, അഡ്വ. വി ജോയ്, ആര്‍ സുഭാഷ്, പി രാമചന്ദ്രന്‍ നായര്‍, ഐ സാജു, എ എ റഹീം, കെ ശശാങ്കന്‍, എസ് ഷാജഹാന്‍, വി എസ് പദ്മകുമാര്‍, എം ജി മീനാംബിക, ആര്‍ ആന്‍സലന്‍, ആറ്റിങ്ങല്‍ സുഗുണന്‍, എസ് എ സുന്ദര്‍, സി ലെനിന്‍, പി എസ് ഹരികുമാര്‍, പ്രമോഷ്, ഷിജുഖാന്‍, വി അമ്പിളി, ശൈലജബീഗം, പ്രീജ, ഡി കെ ശശി, ആര്‍ ജയദേവന്‍, വിനീഷ്, എസ് പി ദീപക്.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങള്‍
ആനാവൂര്‍ നാഗപ്പന്‍, സി ജയന്‍ബാബു, സി അജയകുമാര്‍, ബി പി മുരളി, എന്‍ രതീന്ദ്രന്‍, ആര്‍ രാമു, കെ സി വിക്രമന്‍, പുത്തന്‍കട വിജയന്‍, കെ എസ് സുനില്‍ കുമാര്‍, ഡി കെ മുരളി, എസ് പുഷ്പലത, അഡ്വ. വി ജോയ്.