ആര്‍എസ്എസ് കേരളം കുരുതിക്കളമാക്കാന്‍ ഒരുങ്ങുന്നുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ജിദ്ദ: കണ്ണൂര്‍ ജില്ലയിലെ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനായ സയ്യിദ് സ്വലാഹുദ്ദീന്‍ എന്ന ചെറുപ്പക്കാരനെ കാര്‍ തടഞ്ഞു നിര്‍ത്തി സഹോദരിമാരുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സംഘപരിവാര്‍ കേരളം കുരുതിക്കളമാക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി ആരോപിച്ചു.
കണ്ണവം ടൗണിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളടക്കമുള്ള ആളുകളെ വര്‍ഗീയമായി ആക്ഷേപിച്ചും അശ്ളീല വാക്കുകളുപയോഗിച്ച് പരിഹസിച്ചും പ്രകോപനം സൃഷ്ടിക്കുന്ന പ്രവണത വര്‍ഷങ്ങളായി തുടരുന്ന സംഭവം നേരത്തെ റിപോര്‍ട് ചെയ്യപ്പെടുകയും നിരവധി തവണ ഉത്തരവാദപ്പെട്ടവരുടെ മുമ്പില്‍ പരാതിപ്പെട്ടതുമാണ്. എന്നാല്‍ സംഘപരിവാരത്തിന്റെ തിണ്ണബലത്തില്‍ നിസ്സംഗരായി കഴിയേണ്ടി വരുന്ന പൗരന്മാര്‍ക്ക് നീതി ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കേണ്ട പോലിസ് അക്രമികളെ തടയേണ്ടതിനു പകരം അവര്‍ക്കു വളംവച്ച് കൊടുക്കുന്ന രീതിയാണ് ഇടതു ഭരണത്തില്‍ പോലും കണ്ടിട്ടുള്ളത്. തികച്ചും ഏകപക്ഷീയമായ വംശീയാധിക്ഷേപം വര്‍ധിച്ചു വന്നപ്പോള്‍ അതിനെ ചോദ്യം ചെയ്ത കാരണത്താല്‍ അയ്യൂബ് എന്ന യുവാവിനെ ജീവച്ഛവമാക്കിയതും സംഘ്പരിവാര ഭീകരരാണ്. മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് പൂര്‍ണമായും ആര്‍എസ്എസ്സിനെ ഏല്‍പ്പിച്ചതുപോലെയാണ് സംസ്ഥാനത്തെ പോലിസിന്റെ പ്രവര്‍ത്തനം വെളിവാക്കുന്നത്.
കണ്ണവത്തു തുടരെത്തുടരെയുള്ള സംഘപരിവാര അക്രമത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ഭീകരര്‍ക്ക് കൊലക്കത്തിയൂരാന്‍ സഹായകമായ വിധമാണ് നിരപരാധികളടക്കമുള്ളവരുടെ ഫോട്ടോ വച്ചുള്ള ലുക്ക് ഔട്ട് നോട്ടീസ് പോലിസ് തന്നെ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ കുറ്റവാളികള്‍ ഹിന്ദുത്വ വാദികളാകുമ്പോള്‍ അവരെ പിടികൂടാനോ ഗൂഢാലോചനാ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാനോ ആയുധങ്ങള്‍ പിടിച്ചെടുക്കാനോ പോലിസ് സേനയിലെ സംഘി വിധേയത്വമുള്ള ഉദ്യോഗാസ്ഥര്‍ തയ്യാറാകാതിരിക്കുകയാണ്.
സയ്യിദ് സലാഹുദ്ദീന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തിയവര്‍ക്ക് നേരെ ബോംബേറ് നടത്തുകയും ചെയ്തത് നാട്ടില്‍ കലാപമഴിച്ചു വിട്ട് മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ ഗൂഢശ്രമം നടത്തുന്നതിന് തെളിവാണെന്നും ഭാരവവാഹികള്‍ പറഞ്ഞു. സലാഹുദ്ദീന്റെ കൊലപാതകികളെ പിടികൂടി ഗൂഢാലോചന പുറത്തു കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കുവാന്‍ ഭരണകൂടവും പോലിസും തയ്യാറാകണമെന്ന് പ്രസ്താവനയില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സോഷ്യല്‍ ഫോറം നാഷണല്‍ കോഓര്‍ഡിനേറ്റര്‍ അഷ്‌റഫ് മൊറയൂര്‍, ഇ.എം അബ്ദുല്ല, ആലിക്കോയ ചാലിയം (ജിദ്ദ), മുഹമ്മദ് കോയ ചേലേമ്പ്ര, ഹനീഫ ചാലിപ്പുറം (അബഹ), മുഹമ്മദ് ഹാരിസ് മാംഗ്ലൂര്‍, ബഷീര്‍ കാരന്തൂര്‍ (റിയാദ്) , നമീര്‍ ചെറുവാടി, അഷ്‌റഫ് പുത്തൂര്‍ (ദമ്മാം) എന്നിവര്‍ സംസാരിച്ചു.
ക്കോ