പറക്കലിനിടെ വിമാനത്തിന്റെ ഇന്ധന ടാങ്ക് താഴെ വീണു, 1200 ലിറ്ററിന്റെ ടാങ്ക് വീണത് പാടത്ത്

കോയമ്പത്തൂരിനു സമീപം ഇന്നു രാവിലെയാണ് അപകടമുണ്ടായത്. വ്യോമസേനയുടെ തേജസ് വിമാനത്തില്‍നിന്നാണ് ഇന്ധന ടാങ്ക് താഴെ വീണത്. കൃഷിയിടത്തിലാണ് ടാങ്ക് വീണത് എന്നതിനാല്‍ അപകടം ഒഴിവായി.

Update: 2019-07-02 07:37 GMT

കോയമ്പത്തൂര്‍: വ്യോമസേനാ വിമാനത്തില്‍നിന്ന് പറക്കലിനിടെ ഇന്ധന ടാങ്ക് താഴെ വീണു. കോയമ്പത്തൂരിനു സമീപം ഇന്നു രാവിലെയാണ് അപകടമുണ്ടായത്. വ്യോമസേനയുടെ തേജസ് വിമാനത്തില്‍നിന്നാണ് ഇന്ധന ടാങ്ക് താഴെ വീണത്. കൃഷിയിടത്തിലാണ് ടാങ്ക് വീണത് എന്നതിനാല്‍ അപകടം ഒഴിവായി. സംഭവത്തിനു ശേഷം വിമാനം സുരക്ഷിതമായി സുലൂര്‍ സ്‌റ്റേഷനില്‍ ലാന്‍ഡ് ചെയ്തു. 1200 ലിറ്റര്‍ ഇന്ധനം കൊള്ളുന്ന ടാങ്കാണ് താഴെ വീണത്. വീഴ്ചയില്‍ പാടത്ത് മൂന്നടി താഴ്ചയില്‍ കുഴിയുണ്ടായി. ചെറിയ തീപിടിത്തം ഉണ്ടായെങ്കിലും ഉടന്‍ തന്നെ അണച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് വ്യോമസേന അറിയിച്ചു.

Tags:    

Similar News