കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട വിമാനങ്ങളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ബുധന്‍ രാത്രി 11.10 നു മസ്‌കത്തിലേക്കു പുറപ്പെടേണ്ട വിമാനവും വ്യാഴം രാവിലെ 9.35 നു ദോഹയിലേക്കു പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്.
ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് നടപടി. ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നെങ്കിലും ഇപ്പോഴും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കകം സര്‍വീസുകള്‍ പൂര്‍ണതോതിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.