500 ജെറ്റ് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ

Update: 2022-12-12 01:26 GMT

ന്യൂഡല്‍ഹി: എയര്‍ബസ്, ബോയിങ് കമ്പനികളില്‍നിന്നായി 500 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപോര്‍ട്ടുകള്‍. ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായതോടെ വന്‍തോതിലുള്ള വികസനത്തിനാണ് എയര്‍ ഇന്ത്യയുടെ ശ്രമം. നാനൂറോളം ചെറിയ ജറ്റ് വിമാനങ്ങളും എയര്‍ബസ് എ 350, ബോയിങ് 787, 777 ഇനങ്ങളിലുള്ള നൂറ് വിമാനങ്ങളുമാണ് വാങ്ങുക. ശതകോടികള്‍ വിലയുള്ള വിമാനങ്ങള്‍ വാങ്ങുന്നതിനായുള്ള കരാര്‍ വരുംദിവസങ്ങളില്‍ ഒപ്പിടുമെന്ന് എയര്‍ ഇന്ത്യ ഉന്നതനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കരാറിനെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ബസ്സും ബോയിങ്ങും വിസമ്മതിച്ചു. ടാറ്റാ ഗ്രൂപ്പും പ്രതികരണത്തിന് തയ്യാറായിട്ടില്ല. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള സംയുക്ത സംരംഭമായ വിസ്താരയുമായി എയര്‍ ഇന്ത്യയെ ലയിപ്പിക്കുമെന്ന് ടാറ്റ പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ഇത്രയും വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്.

Tags:    

Similar News