ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറുന്നതിനു മുന്നോടിയായി കമ്പനിയിലെ ബോര്‍ഡ് അംഗങ്ങളോട് രാജിവയ്ക്കാന്‍ നിര്‍ദേശം. അടുത്ത മാസം നടക്കാനിരിക്കുന്ന അവസാന യോഗത്തില്‍ അംഗങ്ങള്‍ രാജിവയക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ടാറ്റ സണ്‍സിന് എയര്‍ ഇന്ത്യ കൈമാറുക.
ഏഴ് ബോര്‍ഡ് അംഗങ്ങളോട് രാജിവയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നാല് ഡയറക്ടര്‍മാര്‍, രണ്ട് സര്‍ക്കാര്‍ നോമിനികള്‍, ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ എന്നിവരാണ് രാജിവയ്ക്കുക. നവംബര്‍ 15ലെ യോഗത്തിലാണ് രാജിവയക്കാനുള്ള നിര്‍ദേശം നല്‍കിയതെന്ന് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഡിസംബര്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയായിരിക്കും ബോര്‍ഡ് മീറ്റിങ് നടക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ആ യോഗത്തില്‍ എല്ലാ അംഗങ്ങളും രാജി സമര്‍പ്പിക്കും.
ബിജെപിയുടെ സയ്യദ് സഫര്‍ ഇസ് ല ാം അടക്കമുള്ളവരാണ് രാജിവയ്ക്കുന്നത്. സയ്യദ് സഫര്‍ ഇസ് ലാമാണ് എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥേതര ഡയറക്ടര്‍.
1932ല്‍ സ്ഥാപിച്ച ടാറ്റ എയര്‍ ലൈന്‍ സ്വാതന്ത്ര്യത്തിനുശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാരില്‍ നിന്ന് ടാറ്റാ സണ്‍സ് ഓഹരി വാങ്ങി അവകാശം കൈവശപ്പെടുത്തി.