ഭഗവന്ത് സിങ് മാന്‍ രാജിവച്ച സീറ്റില്‍ അകാലിദള്‍: ലോക്‌സഭയില്‍ ഒരു അംഗം പോലുമില്ലാതെ ആം ആദ്മി പാര്‍ട്ടി
ഛണ്ഡീഗഢ്: 3 ലോക്‌സഭാ സീറ്റിലേക്കും ഏഴ് നിയമസഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ സംഗ്രൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് അകാലിദള്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടു. അകാലിദളിന്റെ സിമ്രന്‍ജിത് സിങ് മാനാണ് വിജയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ രാജിവച്ച സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് അകാലി നേതാവ് വിജയിച്ചത്.
അതോടെ ലോക്‌സഭയില്‍ എഎപിക്ക് ആകെ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടു. സാംഗ്രൂര്‍ മണ്ഡലത്തില്‍ നേരത്തെ ഭഗവന്ത് സിങ് മാനാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
എഎപി സ്ഥാനാര്‍ത്ഥിയേക്കാള്‍ 5,800 വോട്ടിന്റെ ഭൂമിപക്ഷമാണ് സിമ്രന്‍ജിത് സിങ്ങ് നേടിയത്.
ശിരോമണി അകാലിദള്‍ (അമൃത് സര്‍) പ്രസിഡന്റുകൂടിയായ സിമ്രന്‍ജിത് സിങ് നേരത്തെ എംപിയായിരുന്നിട്ടുണ്ട്.
പഞ്ചാബി ഗായകന്‍ സിദ്ദു മൂസ വാലയുടെ പിന്തുണയോടെയാണ് സിമ്രന്‍ജിത് മാന്‍ മല്‍സരിച്ചത്. സിദ്ദു മൂസ ഏതാനും ആഴ്ച മുമ്പ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
സിന്‍ഗ്രൂര്‍ മണ്ഡലത്തില്‍ ഇത്തവണ 45.30 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അത് 72.44 ശതമാനമായിരുന്നു.