കൊവിഡ് മരണം: വിദേശത്ത് മരിച്ചവരുടെ പേരും സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷന്‍

Update: 2021-09-26 11:29 GMT

മനാമ: സുപ്രീം കോടതിയുടെ നിര്‍ദ്ദേശനുസരണമുള്ള ആശ്രിതര്‍ക്കുള്ള ധനസഹായം ലഭിക്കുന്നതിനായി വിദേശ രാജ്യങ്ങളില്‍ വച്ച് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ പേരും സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെറീഫ് സംസ്ഥാന ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.


വിദേശരാജ്യങ്ങളില്‍ കൊവിഡ് ബാധിച്ചു മരിച്ചവര്‍ 300 ഇല്‍ താഴെ മാത്രമേ വരികയുള്ളു. കൊവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ ജീവിത മാര്‍ഗ്ഗം വഴിമുട്ടി ദുരിതത്തിലാണെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ഇമെയില്‍ സന്ദേശത്തിലൂടെ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരോട് ആവശ്യപ്പെട്ടു.

Tags:    

Similar News