മനാമ: അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററും ആലപ്പുഴ പ്രവാസി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപ് വിജയകരമായി സമാപിച്ചു. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാംപ് പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ഉന്നത നിലവാരം പുലര്‍ത്തിയതായി മെഡിക്കല്‍ സെന്റര്‍ അധികൃതരും ക്യാംപ് അംഗങ്ങളും അഭിപ്രായപ്പെട്ടു. ക്യാംപില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും വിവിധ ജീവിതശൈലാ രോഗങ്ങള്‍ക്കുള്ള രക്തപരിശോധനയും നടത്തി. വൈസ് പ്രസിഡന്റ് അജ്മല്‍ കായംകുളം ക്യാംപ് ഉദഘാടനം ചെയ്തു.
അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ പ്രീതത്തിനു ജനറല്‍ സെക്രട്ടറി രാജേഷ് മാവേലിക്കര മൊമെന്റോ നല്‍കി ആദരിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തിയ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിനും അസോസിയേഷന്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെറീഫ്, ജനറല്‍ സെക്രട്ടറി രാജേഷ് മാവേലിക്കര, കോ-ഓഡിനേറ്റര്‍ ലാലു മുതുകുളം, ജോര്‍ജ് അമ്പലപ്പുഴ എന്നിവര്‍ നന്ദി അറിയിച്ചു. ആശുപത്രിയില്‍നിന്നും റിസള്‍ട്ട് കൈപ്പറ്റാനുള്ള സന്ദേശങ്ങള്‍ പങ്കെടുത്തവര്‍ക്കെല്ലാം അയച്ചിട്ടുണ്ടെന്നും ലഭിച്ചിട്ടില്ലാത്തവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ക്യാംപ് കോ-ഓഡിനേറ്റര്‍ ലാലു മുതുകുളം, ജനറല്‍ സെക്രട്ടറി രാജേഷ് മാവേലിക്കര, ചാരിറ്റി വിങ് ചെയര്‍മാന്‍ ജയലാല്‍ ചിങ്ങോലി, വൈസ് പ്രസിഡന്റ് അജ്മല്‍ കായംകുളം, ട്രഷറര്‍ അനില്‍ കായംകുളം, സംഘാടകസമിതി അംഗങ്ങളായ ജോര്‍ജ് അമ്പലപ്പുഴ, സാം പുരക്കല്‍, രാജീവ് രഘു, പ്രദീപ് നായര്‍ നെടുമുടി, ജോഷി മാവേലിക്കര, ഉണ്ണികൃഷ്ണന്‍ നായര്‍, അജിത്, കെ പി ശ്രീകുമാര്‍ മാവേലിക്കര, അനില്‍ ജോര്‍ജ്, അനീഷ് മാളികമുക്ക്, അനൂപ് പിള്ള എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.