സി ആര്‍ ജോസഫിന് കൈത്താങ്ങായി ആലപ്പുഴ പ്രവാസി അസോസിയേഷന്‍

Update: 2021-04-13 18:52 GMT
സി ആര്‍ ജോസഫിന് കൈത്താങ്ങായി ആലപ്പുഴ പ്രവാസി അസോസിയേഷന്‍

മനാമ: ജോലിസ്ഥലത്ത് അപകടം സംഭവിക്കുകയും വിസ മാറുന്നതിന് തടസ്സമുണ്ടായി മുറിയിലും പിന്നീട് ചികില്‍സയിലും കഴിഞ്ഞിരുന്ന ആലപ്പുഴ മാവേലിക്കര സ്വദേശി സി ആര്‍ ജോസഫിന് കൈത്താങ്ങായി ആലപ്പുഴ പ്രവാസി അസോസിയേഷന്‍. ഒരുമാസക്കാലം അദ്ദേഹത്തിന്റെ മുറിയില്‍ മൂന്നുനേരം ഭക്ഷണമെത്തിക്കാനും ചികില്‍സാ കാര്യങ്ങളിലും ശ്രദ്ധാപൂര്‍വം ഇടപെടാനും വിസയിലുണ്ടായിരുന്ന യാത്രാനിരോധനം നീക്കുന്നതിനുള്ള ധനസഹായമടക്കം ചെയ്യുന്നതിന് ആലപ്പുഴ പ്രവാസി അസോസിയേഷന്‍ മുന്‍കൈയെടുക്കുകയുണ്ടായി. മറ്റൊരു സംഘടനയുടെ ധനസഹായത്തോടെ അദ്ദേഹത്തിന് ടിക്കറ്റും യാത്രാചെലവിനും ചികില്‍സാ ധനസഹായമായി (231) ദിനാര്‍ ആലപ്പുഴ പ്രവാസി അസോസിയേഷനും അദ്ദേഹത്തിന് നല്‍കി.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് മാളികമുക്ക്, അജ്മല്‍ കായംകുളം എന്നിവരുടെ സാന്നിധ്യത്തില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് ഹാരിസ് വണ്ടാനം ധനസഹായത്തുക കൈമാറി. ചൊവ്വാഴ്ച രാവിലെ 10 മണിക്കുള്ള എയര്‍ അറേബ്യ ഫ്‌ളൈറ്റില്‍ നാട്ടിലേക്ക് പുറപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ പ്രയാസഘട്ടത്തില്‍ സഹായം ചെയ്യാന്‍ സന്നദ്ധത കാണിച്ച എല്ലാ പ്രവര്‍ത്തകരെയും എല്ലാ സംഘടനകളെയും ആലപ്പുഴ പ്രവാസി അസോസിയേഷന്‍ അനുമോദിച്ചു.

Tags:    

Similar News