യാത്ര മുടങ്ങിയ മോഹനന് യാത്രാ ടിക്കറ്റ് നല്‍കി ആലപ്പുഴ പ്രവാസി അസോസിയേഷന്‍
മനാമ: രോഗബാധിനായി സല്‍മാനിയ ആശുപത്രിയില്‍ പ്രാരംഭ ചികിത്സക്ക് ശേഷം നാട്ടില്‍ പോകുന്നതിനായി എയര്‍പോര്‍ട്ടില്‍ എത്തിയെങ്കിലും ജോലിസ്ഥലത്തുവെച്ചു കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനുള്ള പിഴ അടക്കാഞ്ഞതിനാല്‍ യാത്രമുടങ്ങിയ ഹരിപ്പാട് സ്വദേശി മോഹനന് നാട്ടിലേക്കുള്ള എയര്‍ ടിക്കറ്റ് നല്‍കി ആലപ്പുഴ പ്രവാസി അസോസിയേഷന്‍.
തൊഴിലിടത്തിലുള്ള ഫൈന്‍ സ്‌പോണ്‍സര്‍ അടച്ചിട്ടുണ്ടെന്നു അറിയിച്ചിരുന്നുവെങ്കിലും അടച്ചിട്ടില്ല എന്ന് മനസ്സിലാക്കിയത് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ്.
ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് അമ്പലപ്പുഴയുടെ നേതൃത്വത്തില്‍ ട്രഷറര്‍ അനില്‍ കായംകുളം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയലാല്‍ ചിങ്ങോലി,രാജേഷ് മാവേലിക്കര എന്നിവര്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്തു എത്തി യാത്ര ചെയ്യാനുള്ള വിമാന ടിക്കറ്റ് നല്കി.
സംഘടന ഏറ്റെടുത്തിട്ടുള്ള എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആത്മാര്‍ത്ഥമായി സഹകരിക്കുന്ന മുഴുവന്‍ അംഗങ്ങങ്ങളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. അംഗത്വ വിതരണം ഊര്ജിതപ്പെടുത്തുവാനും വാര്‍ഷിക പൊതുയോഗ തീരുമാനപ്രകാരം സബ്കമ്മിറ്റികള്‍ വിപുലീകരിച്ചു പ്രവര്‍ത്തന സജ്ജമാക്കുവാനും ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.
അസോസിയേഷന്‍ പ്രസിഡണ്ട് ബംഗ്ലാവില്‍ ഷെരീഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് അമ്പലപ്പുഴ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യോഗത്തില്‍ ഹാരിസ് വണ്ടാനം ,സജി കലവൂര്‍, അനില്‍ കായംകുളം, അനീഷ് മാളികമുക്ക്,ശ്രീജിത്ത് ആലപ്പുഴ, രാജേഷ് മാവേലിക്കര, ജയലാല്‍ ചിങ്ങോലി, അജ്മല്‍ കായംകുളം,ലാലു മുതുകുളം,മഹേഷ് മുല്ലക്കല്‍,സന്തോഷ് പിള്ള എന്നിവര്‍ പ്രസംഗിച്ചു.