കൊവിഡ് വ്യാപനം രൂക്ഷം: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചു

ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ നിര്‍ദേശിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. സ്വകാര്യ മേഖലയ്ക്കും ഉത്തരവ് ബാധകമാണ്.

Update: 2021-04-09 13:52 GMT

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപന നിരക്ക് ഉയര്‍ന്നതിനെതുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചു. ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ നിര്‍ദേശിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. സ്വകാര്യ മേഖലയ്ക്കും ഉത്തരവ് ബാധകമാണ്.

ഇന്നലെ ഏഴായിരത്തിലധികം പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി ഡല്‍ഹിയില് കൊവിഡ് കേസുകള്‍ ഉയരുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന് ഡല്‍ഹി ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

Tags:    

Similar News