എടയൂരിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഗവണ്മെന്റ് കോളേജ് അനുവദിക്കണം

Update: 2021-08-02 15:54 GMT

മലപ്പുറം: കോട്ടക്കല്‍ മണ്ഡലത്തിലെ എടയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കരേക്കാട് ചെങ്കുണ്ടന്‍പടി ഭാഗത്തുള്ള സര്‍ക്കാര്‍ ഭൂമിയില്‍ ഗവണ്‍മെന്റ് കോളെജ് സ്ഥാപിക്കണമെന്ന് വികാസ് പ്രവര്‍ത്തക സമിതി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. കോട്ടക്കല്‍ മണ്ഡലത്തില്‍ പൊതുമേഖലയില്‍ ആകെ വളാഞ്ചേരി എം ഇ എസ് കെവിഎം കോളേജ് മാത്രമാണ് ഉള്ളത്. സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ വേറെ കോളേജുകള്‍ ഇല്ലാത്തതിനാല്‍ ദൂരെ ദിക്കുകളിലുള്ള കോളേജുകളെയാണ് ഡിഗ്രി, പിജി പഠനത്തിന് ഈ മേഖലയിലുള്ള കുട്ടികള്‍ ആശ്രയിക്കുന്നത്.

കോട്ടക്കല്‍ മണ്ഡലത്തിലെ എടയൂര്‍ പഞ്ചായത്തിലെ 1,2 വാര്‍ഡുകളിലായി ചേനാടന്‍കുളമ്പ്, ചെങ്കുണ്ടന്‍പടി ഭാഗത്ത് നൂറ് കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ട്. ഇത് കാരണം ഗവണ്മെന്റ് കോളേജ് സ്ഥാപിക്കാന്‍ സര്‍ക്കാരിന് ഭൂമി കണ്ടെത്താന്‍ സാമ്പത്തിക ബാധ്യത വരുന്നില്ല. കോളേജ് കെട്ടിടമാകുന്നത് വരെ താല്‍കാലികമായി കോളേജ് പ്രവര്‍ത്തിക്കാന്‍ മേഖലയില്‍ മദ്രസ കെട്ടിടങ്ങള്‍ ലഭ്യമാണെന്നും വികാസ് പ്രവര്‍ത്തക സമിതി അറിയിച്ചു.

യോഗത്തില്‍ വികാസ് പ്രസിഡന്റ് ഡോക്ടര്‍ വി പി അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. വികാസ് സെക്രട്ടറി ഡോക്ടര്‍ വി പി മുഹമ്മദ് ഷെരീഫ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ കെ വിനോദ്, വി പി സലീം,വി പി ഫൈസല്‍, വികാസ് അഡ്വൈസറി ബോര്‍ഡ് മെമ്പര്‍മാരായ വി പി അലിഅക്ബര്‍, പി ശിവദാസന്‍, പി കെ സുബൈറുല്‍ അവാന്‍, ഒ പി വേലായുധന്‍, വി പി ഉസ്മാന്‍ സംസാരിച്ചു.

Tags:    

Similar News