അംബേദ്കര്‍ ജയന്തിയും പിഡിപി പതാകദിനവും ആചരിച്ചു

ലോക് ഡൗണിന്റെ പശ്ചാതലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായും പാലിച്ച് കൊണ്ടുള്ള പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.

Update: 2020-04-14 15:22 GMT

കൊട്ടാരക്കര: ദലിത് പിന്നാക്ക മത ന്യൂനപക്ഷ ഐക്യം എന്ന സന്ദേശത്തില്‍ അവര്‍ണ്ണനധികാരം പീഡിതന് മോചനം എന്ന മുദ്രാവാക്യത്തിലതിഷ്ടിതമായി ഡോക്ടര്‍ ബാബാ സാഹേബ് അംബേദ്ക്കറുടെ ജന്മദിനത്തില്‍ രൂപീകൃതമായ പിഡിപിയുടെ 27ാംമത് ജന്മദിനവും അംബേദ്ക്കര്‍ ജയന്തിയും സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൊട്ടാരക്കര മണ്ഡലത്തില്‍ പതാകദിനമായി ആചരിച്ചു.

ലോക് ഡൗണിന്റെ പശ്ചാതലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായും പാലിച്ച് കൊണ്ടുള്ള പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.

രാവിലെ മാര്‍ക്കറ്റ് ജങ്ഷനില്‍ മണ്ഡലം പ്രസിഡന്റ് സുധീര്‍ വല്ലം പതാക ഉയര്‍ത്തി. തുടര്‍ന്ന് കൊട്ടാരക്കരയുടെ വിവിധ പ്രദേശങ്ങളില്‍ തികച്ചും അര്‍ഹരായവര്‍ക്ക് ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളും, നാളികേരവും, ബിസ്‌ക്കറ്റ് പായ്ക്കറ്റുകളും എത്തിച്ച് നല്‍കിയും, കമ്മ്യൂണിറ്റി കിച്ചണിലേക്ക് മിനറല്‍ വാട്ടറും നേന്ത്രപ്പഴവും നല്‍കുകയുണ്ടായി. വിവിധ പ്രദേശങ്ങളിലായി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്ക, മണ്ഡലം സെക്രട്ടറി ഷാനവാസ് പള്ളിക്കല്‍, ജോയിന്റ് സെക്രട്ടറി സുധീര്‍ കുന്നുമ്പുറം, ഷിജു, ഷാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി 

Tags:    

Similar News