കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; മെറ്റയില്‍ നിന്ന് റിപോര്‍ട്ട് ലഭിച്ചില്ലെന്ന് പോലിസ്
വടകര: വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലിസ് റിപോര്‍ട്ട് നല്‍കി. കേസില്‍ 24 പേരില്‍ നിന്നും മൊഴിയെടുത്തെന്നും ഫോണുകള്‍ പരിശോധിച്ചതിന്റെ ഫോറന്‍സിക് പരിശോധനാഫലം കിട്ടിയില്ലെന്നും റിപോര്‍ട്ട് പറയുന്നു. ഫേസ്ബുക്ക്, വാട്ട്‌സാപ്പ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ മെറ്റയില്‍ നിന്ന് കിട്ടിയില്ലെന്നും റിപോര്‍ട്ടിലുണ്ട്. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം, വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിച്ചാണ് കോടതി അന്വേഷണ റിപോര്‍ട്ടും അന്വേഷണ പുരോഗതിയും സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.