സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരകൻ വെടിയേറ്റ് മരിച്ച നിലയിൽ

Update: 2019-05-26 05:06 GMT
അമേത്തി: അമേത്തിയിൽ സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ച പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ. ബരൗളിയ ​ഗ്രാമത്തിലെ മുൻ ഗ്രാമത്തലവൻ കൂടിയായ സുരേന്ദ്ര സിങ് (50) ആണ് വെടിയേറ്റ് മരിച്ചത്. അമേത്തിയിലെ ​ഗൗരി​ഗഞ്ജിൽ ശനിയാഴ്ച രാത്രി 3.00ഓടെയായിരുന്നു സംഭവം.

ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികൾ സുരേന്ദ്ര സിം​ഗിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിം​ഗിനെ ലഖ്നൗവിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചതായി എഎസ്പി ദയാറാം പറഞ്ഞു. രാഷ്ട്രീയ വൈരാ​ഗ്യമാണ് കൊലപാതകത്തിന് പ്രേരണയെന്നാണ് പോലിസ് നി​ഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംശയാസ്പദമായി കുറച്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. അമേത്തി എസ്പി രാജേഷ് കുമാർ പറഞ്ഞു.

2014ലെ തിരഞ്ഞെടുപ്പ് മുതൽ സ്മൃതിക്കൊപ്പം പ്രവർത്തിക്കുന്നയാളാണ് സുരേന്ദ്ര. ലോക്സഭ തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടിയ സ്മൃതി ഇറാനിയുടെ അനുനായി വെടിയേറ്റ് മരിച്ചതിൽ ഞെട്ടിയിരിക്കുകയാണ് അമേഠിയിലെ ജനങ്ങൾ.

Similar News