കോഴിക്കോട്: കടന്നല്‍കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. നാദാപുരം സ്വദേശി ഗോപാലനാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. വീടിനു സമീപമുള്ള മരത്തില്‍ നിന്നാണ് ഗോപാലന് കടന്നല്‍ കുത്തേറ്റത്.
പക്ഷികള്‍ കടന്നല്‍കൂട് ആക്രമിച്ചപ്പോള്‍ പുറത്തു വന്ന കടന്നലുകളാണ് ഗോപാലനെ കുത്തിയത്. ഒപ്പമുണ്ടായിരുന്ന പ്രദേശവാസികള്‍ക്കും കുത്തേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് രാവിലെയോട് കൂടി വഷളാവുകയായിരുന്നു.