പേപ്പട്ടി ആക്രമണം: മാള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അടിയന്തിരയോഗം വിളിച്ചു

Update: 2022-08-25 15:33 GMT

മാള: പുത്തന്‍ചിറയില്‍ പേവിഷബാധയുള്ള തെരുവ്‌നായ ആക്രമണത്തില്‍ നാല് പേര്‍ക്ക് കടിയേറ്റ സംഭവത്തില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അടിയന്തിരയോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സംഗീത അനീഷ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ എന്‍ രേണുക, ഭരണ സമിതി അംഗങ്ങള്‍, സി എച്ച് സി പ്രതിനിധികള്‍, വില്ലേജ് ഓഫീസ് പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബെന്നി വടക്കന്‍, മൃഗഡോക്ടര്‍ സയിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തെരുവ്‌നായകള്‍ ഉള്‍പ്പടെ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുവാനും വാര്‍ഡുകളില്‍ ബോധവത്ക്കരണ ക്ലാസുകളും ലഘുലേഖ വിതരണവും നടത്തുവാനും വേസ്റ്റ് മാനേജ്‌മെന്റ് കൃത്യതയോടെ നടപ്പിലാവുന്നുണ്ടെന്ന് ഉറപ്പു വരുത്തുവാനും യോഗം തിരുമാനിച്ചു.

Similar News