കൊവിഡ് പ്രതിരോധം: ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരേ ആന്ധ്ര പ്രദേശ് ബിജെപി
വിജയവാഡ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ബിജെപി വൈസ്പ്രസിഡന്റ്. സര്‍ക്കാര്‍ ജീവനക്കാരും പോലിസും ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ മുടക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണുവര്‍ധന്‍ റെഡ്ഡി ആരോപിച്ചു. ലൈവ് വീഡിയോ വഴിയായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
''പോലിസും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് തടയിടുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി ചെറിയ പന്തല്‍ പോലും കെട്ടാന്‍ അനുവദിക്കുന്നില്ല. സര്‍ക്കാര്‍ വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ഗണേശ ചതുര്‍ത്ഥിയെ മതാഘോഷമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് ഐക്യത്തിന്റെ ആഘോഷമാണ്. ജനങ്ങള്‍ സ്വമേധയാ ആണ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. അതവരുടെ അവകാശമാണ്. ആ അവകാശങ്ങളില്‍ സര്‍ക്കാരും പോലിസും ഇടപെടരുത്. ലോകപ്രശസ്തമായ ഖൈറാത്താബാദ് ഗണേശോല്‍സവം ഹൈദരാബാദില്‍ ആഘോഷിച്ചു. പിന്നെ ഗണേശ പന്തലുകള്‍ ഇടുന്നത് ആന്ധ്ര സര്‍ക്കാര്‍ എന്തിനാണ് നിരോധിക്കുന്നത്''- സര്‍ക്കാര്‍ ഉത്തരവിനെതിരേ പുറത്തിറക്കിയ വീഡിയോയില്‍ വിഷ്ണുവര്‍ധന്‍ ചോദിച്ചു. റമദാന്‍ കാലത്തെ രീതികള്‍ ഇതിലും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാമിജിമാരായും സന്യാസിമാരായും മഠാധിപതികളായും വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.