ബെര്‍ലിന്‍: ജര്‍മനിയിലെ സെരന്‍ഗെറ്റി മൃഗശാലയിലെ കുശിനി എന്ന കാണ്ടാമൃഗം മൃഗശാല ജീവനക്കാരന് സഞ്ചരിച്ച കാര്‍ എടുത്തെറിയുന്ന രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ദേഷ്യക്കാരനായ കാണ്ടാമൃഗത്തിന്റെ അടുത്തേക്ക് സഫാരിയുടെ ഭാഗമായി കാറിലെത്തിയതായിരുന്നു മൃഗശാല ജീവനക്കാരിയായ ഡറ്റ്ശെ വെല്ലി. എന്നാല്‍ പതിവില്‍ വിപരീതമായി കാര്‍ കണ്ടതോടെ കുശിനിയുടെ വിധം മാറുകയായിരുന്നു. രണ്ടുതവണ കാര്‍ മറിച്ചിട്ടിട്ടും അരിശം തീരാത്തതിനെത്തുടര്‍ന്ന് തള്ളിക്കൊണ്ടു പോവുകയും ചെയ്തു. പ്രജനനത്തിനായാണ് 30വയസ്സുള്ള കുശിനിയെ നിലവില്‍ പാര്‍ക്കിലെത്തിച്ചത്. അതേസമയം ജീവനക്കാരിക്ക് നിസ്സാര പരിക്കുകളെ പറ്റിയിട്ടുള്ളുവെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.