അണ്ണല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ബിജെപി നേതൃത്വങ്ങള്‍ ജനങ്ങളോട് മാപ്പ് പറയണയണമെന്ന് സിപിഎം
മാളഃ അണ്ണല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-ബിജെപി നേതൃത്വങ്ങള്‍ ജനങ്ങളോട് മാപ്പ് പറയണയണമെന്ന് സിപിഎം. അണ്ണല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 445 ഭരണ സമിതി തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഉജ്വല വിജയം നേടിയതിനെ തുടര്‍ന്നാണിങ്ങിനെയൊരാവശ്യം സി പി എം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം 11 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഹകരണ മുന്നണിയുടെ ബാനറില്‍ മത്സരിച്ച 11 പേരും ഉജ്വല വിജയം നേടി. ഇടതുപക്ഷ സഹകരണ മുന്നണിയുടെ ബാനറില്‍ മത്സരിച്ച പി എസ് അഭിലാഷ് 1459 വോട്ടിനും ടി എസ് ജെനീഷ് 1428 വോട്ടിനും ബാബു വട്ടപറമ്പില്‍ 1436 വോട്ടിനും എം ആര്‍ രാജേഷ് 1395 വോട്ടിനും വര്‍ഗ്ഗീസ് മാഞ്ഞൂരാന്‍ 1388 വോട്ടിനും ശങ്കരന്‍ മാസ്റ്റര്‍ വടക്കേടത്ത് 1412 വോട്ടിനും ശ്രീജിത്ത് അണക്കത്തില്‍ 1398 വോട്ടിനും വനിതാ സംവരണ വിഭാഗത്തില്‍ അജിത തോപ്പില്‍ 1485 വോട്ടിനും സരോജിനി സുകുമാരന്‍ 1441 വോട്ടിനും സില്‍ജ ബാബു പള്ളന്‍ 1464 വോട്ടിനും കൂടുതല്‍ നിക്ഷേപമുള്ളവരുടെ വിഭാഗത്തില്‍ ഷാജു പോള്‍ പനഞ്ചിക്കല്‍ 1432 വോട്ടിനുമാണ് വിജയിച്ചത്. പട്ടികജാതി സംവരണ സീറ്റില്‍ സ്ഥാനാര്‍ത്ഥി സൗമ്യ വിനീഷ് എതിരില്ലാതെ ആദ്യവിജയം നേടിയിരുന്നു.101 വോട്ടുകള്‍ അസാധുവായി. ജനകീയ സഹകരണ മുന്നണിയുടെ ബാനറില്‍ മത്സരിച്ച കോണ്‍ഗ്രസ് ബി ജെ പി കൂട്ടുകെട്ടിന് 736 വോട്ടുകള്‍ മുതല്‍ 787 വോട്ടുകള്‍ വരേയെ നേടാനായുള്ളു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വി ജെ ശങ്കരന്‍ മാസ്റ്ററെ ഭരണ സമിതി പ്രസിഡന്റായി റിട്ടേണിംഗ് ഓഫീസര്‍ ഡിന്‍സി ഡേവിസ് പ്രഖ്യാപിച്ചു. 12 ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് മത്സരം നടന്നതില്‍ എല്‍ ഡി എഫ്, കോണ്‍ഗ്രസ്, ബി ജെ പിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും പിന്നീട് കോണ്‍സ്റ്റും ബി ജെ പിയും ചിലരുടെ നാമനിര്‍ദ്ദേശപത്രികള്‍ പിന്‍വലിച്ച് കോണ്‍ഗ്രസ്സും ബി ജെ പി യും ഒറ്റ മുന്നണിയായി മാറി അവിശുദ്ധ സഖ്യത്തിലൂടെയാണ് മത്സരിച്ചത്. കോണ്‍ഗ്രസ്സ് ആറ് സീറ്റിലും ബി ജെ പി അഞ്ച് സീറ്റുമായി പതിനൊന്ന് പേരുടെ ഒറ്റ പാനലായി മത്സരിക്കുകയായിരുന്നു. കഴിഞ്ഞ 32 വര്‍ഷമായി വലിയ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് വിജയിച്ച് ഭരണം നടത്തുന്ന ബാങ്കാണ്. ഭരണം പിടിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാതെ വന്നപ്പോള്‍ പുതിയ അവിശുദ്ധ മുന്നണി കോണ്‍ഗ്രസ്സും ബി ജെ പിയും രൂപപ്പെടുത്തി ഒരു മുന്നണിയായി മത്സരിച്ചത്. എല്‍ഡി എഫിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഈ മതൃക രൂപപെടുകയുണ്ടായി. കോണ്‍സ് ബി ജെ പി സംസ്ഥാന ജില്ലാ നേതാക്കളുടെ അറിവോടും സമ്മതത്തോടും രൂപയടുത്തിയ ഈ മുന്നണിക്ക് കനത്ത തിരിച്ചടി നാട് നല്‍കി കൊണ്ട് ഇടതുപക മതനിരപേക്ഷ മുന്നണിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചിരിക്കുക യാണ്. വലതു പക്ഷവര്‍ഗ്ഗീയ ശക്തികളെ പരാജയപ്പെടുത്തി ഇടതുപക്ഷ സഹകരണത മുന്നയെ വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച മുഴുവന്‍ വോട്ടര്‍ മാര്‍ക്കും സി പി എം മാള ഏരിയ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. നാടിനെ ആപല്‍ക്കര മായ അവിശുദ്ധ വര്‍ഗ്ഗീയ മുന്നണിക്ക് രൂപം നല്‍കി മത്സരിപ്പിച്ച കോണ്‍ഗ്രസ്റ്റ് ബി ജെ പി നേതൃത്വങ്ങള്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും സി പി എം മാള ഏരിയ സെക്രട്ടറിടി കെ സന്തോഷ് ആവപ്പെട്ടു.