മുംബൈ: മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഇത്തവണ ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 2.7 ആണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ന് രാവിലെ 6.36ന് മുംബൈയില്‍ നിന്ന് 98 കിമീ അകലെയായാണ് ഭൂചലനം നടന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് മുംബൈയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നാം തവണയുമാണിത്.
വെളളിയാഴ്ച രാവിലെ 10.33നും രാത്രി 11.41ലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതില്‍ ഇന്നലെ രാത്രിയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ ആഘാതം 4 ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഭൂചലനം കൊണ്ട് പറയത്തക്ക അപകടകങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.