യുദ്ധ വിരുദ്ധ സായാഹ്നം ബുധനാഴ്ച മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മാനവരാശിക്ക് നാശം വിതയ്ക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന സന്ദേശവുമായി എസ്ഡിപിഐ ബുധനാഴ്ച തിരുവനന്തപുരത്ത് യുദ്ധവിരുദ്ധ സായാഹ്നം സംഘടിപ്പിക്കും. വൈകീട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടക്കുന്ന പരിപാടി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്, അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര് സിയാദ്, ജോണ്സണ് കണ്ടച്ചിറ, കൃഷ്ണന് എരഞ്ഞിക്കല്‍, പി ജമീല, സംസ്ഥാന സമിതിയംഗങ്ങള്‍, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.