അര്‍ച്ചന തീകൊളുത്തി മരിച്ച സംഭവം; ഭര്‍ത്താവിനെ പോലിസ് വിട്ടയച്ചു; മൃതദേഹവുമായി ബന്ധുക്കള്‍ റോഡ് ഉപരോധിക്കുന്നു

ഏക മകള്‍ അര്‍ച്ചനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാവ് ആരോപിച്ചു

Update: 2021-06-23 08:06 GMT

തിരുവനന്തപുരം: വിഴിഞ്ഞത് യുവതി തീകൊളുത്ത മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ പോലിസ് വിട്ടയച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടുറോഡില്‍ മൃതദേഹമായി പ്രതിഷേധിക്കുന്നു. വെങ്ങാനൂര്‍-കോവളം റോഡിലാണ് പ്രതിഷേധം. ഇന്നലെ രാവിലെയാണ് അര്‍ച്ചന(24) വീട്ടില്‍ തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ അര്‍ച്ചനയുടെ മാതാവ് മോളി മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, സുരേഷ് സുഹൃത്തിന്റെ വീട്ടിലായിരുന്നു എന്നും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. തുടര്‍ന്ന് സുരേഷിനെ പോലിസ് വിട്ടയച്ചു.

അതേ സമയം, സുരേഷ് കഴിഞ്ഞ ദിവസം ഡീസല്‍ വാങ്ങിയിരുന്നു. ഈ ഡീസല്‍ ഉപയോഗിച്ചാണ് അര്‍ച്ചന തീകൊളുത്തി മരിച്ചത്. ഡീസല്‍ വാങ്ങിയത് ഉറുമ്പിനെ തുരത്താനെന്നായിരുന്നു സുരേഷ് പറഞ്ഞിരുന്നത്.

ഈ ഘട്ടത്തിലാണ് അര്‍ച്ചനയും ബന്ധുക്കളും മൃതദേഹവുമായി വെങ്ങാനൂര്‍ റോഡില്‍ പ്രതിഷേധിക്കുന്നത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി വെങ്ങാനൂര്‍ പോലിസ് അറിയിച്ചു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു.


Similar News